- പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂള്‍. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവില്‍ ചരിത്രം കുറിച്ചു. വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നും കതിരൂരില്‍ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികള്‍ ധാരാളം.1922 മുതല്‍ 1945 വരെ ഇത് തുട൪ന്നു.1945 ല്‍ കുടാളിയിലും 1946 ല്‍ കൂത്തുപറമ്പിലും 1950 ല്‍ പാതിരിയാടും 1953 ല്‍ പാനൂരിലും 1955 ല്‍ പേരാവൂരിലും 1956 ല്‍ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകള്‍ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂള്‍ മാത്രമായിരുന്നു. തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂള്‍ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരില്‍ ബോ൪ഡ് ഹൈസ്കൂള്‍ സ്ഥാപിക്കുന്നതില്‍ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മവേദിയൊരുക്കി.കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികള്‍ വന്നുചേ൪ന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ (2009ല്‍) 66 ഹൈസ്കൂളുകള്‍ പ്രവ൪ത്തിക്കുന്നുണ്ട്.ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയില്‍ പ്രവ൪ത്തിക്കുന്നു,മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നല്‍ നല്കുന്നു.സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികള്‍ കേരളത്തിന്റെ നാനാമണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു.സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.
About Us
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ